മുസ്ലിം ഉമ്മത്തിന് എന്നും അന്തസ്സും ആഭിജാത്യവുമേകി നിലകൊള്ളുന്നൂ വിശുദ്ധ ഖുര്ആന്. ജീവിതത്തിന് പാതയും പാഥേയവുമേകുന്ന, ലക്ഷ്യവും വെളിച്ചവും നല്കുന്ന ഖുർആനിന്റെ ചാരത്ത് വിശ്വാസീ ലോകം ആത്മശാന്തിയും അനുഭൂതിയും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അടുക്കുന്തോറും ഖുര്ആിലൂടെ വിശ്വാസിക്ക് ലഭിക്കുന്നത് അങ്കലാപ്പില്ലാത്ത ജീവിതമാണ്. അല്ലാഹു പറഞ്ഞതാണ് സത്യം:
"സത്യവിശ്വാസികള്ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.'' (ഇസ്റാഅ്: 82) ഇരുളില്ലാത്ത ജീവിതവും, ജാഗ്രത്തായ കാല്വെപ്പുകളും, പ്രതീക്ഷയോടെയുള്ള കര്മ്മങ്ങളും, ഐഹികവും പാരത്രികവുമായ ജീവിതത്തിലെ വിജയങ്ങള്ക്കുതകുന്ന അമലുസ്സ്വാലിഹാത്തുകളും (സല്കര്മ്മങ്ങള്) ഖുര്ആനില് നിന്നല്ലാതെ ലഭിക്കുക സാധ്യമല്ല. ഏറ്റവും ചൊവ്വായ വഴിയിലേക്കാണ് ഖുര്ആന് മനുഷ്യനെ നയിക്കുന്നത്. നിരാശയും നിഷ്ക്രിയത്വവുമല്ല, പ്രത്യാശയും പ്രവര്ത്തന നൈരന്തര്യവുമാണ് അതിന്റെ സംഭാവന. അല്ലാഹു പറയുന്നത് വായിക്കുക:
"തീര്ച്ചയായും ഈ ഖുര്ആന് ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്കര്മ്മങ്ങള് പ്രവര്ത്തിക്കുന്ന സത്യവിശ്വാസികള്ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്ത്ത അറിയിക്കുകയും ചെയ്യുന്നു.'' (ഇസ്റാഅ്: 9) വിശ്വാസികളുടെ ഹൃദയങ്ങള് സജീവമായി നില്ക്കുന്നതും, ആരാധനാ കര്മ്മങ്ങളിലൂടെ സുഗന്ധം പരക്കുന്നതും, ജീവതത്തിന്റെ മുക്കുമൂലകള് പ്രകാശം കൊണ്ട് പ്രശോഭിതമാകുന്നതും ഖുര്ആന് കൊണ്ടു മാത്രമാണ്. ദൈവസ്മരണയാല് വിറകൊള്ളുന്ന ഹൃദയവും, ഖുര്ആനിക വചനങ്ങള് കേള്ക്കുന്തോറും വര്ദ്ധിച്ചു കൊണ്ടിരിക്കുന്ന വിശ്വാസവും അല്ലാഹുവില് നിന്ന് അവര്ക്കു മാത്രം ലഭിക്കുന്ന രണ്ടനുഗ്രഹങ്ങളാണ്. ഹൃദയാന്തരാളങ്ങളില് ഖുര്ആന് ആന്ദോളങ്ങള് സൃഷ്ടിക്കുമ്പോഴാണ് പഞ്ചേന്ദ്രിയങ്ങള് പ്രകമ്പനം കൊള്ളുക. ദൈവഭയത്താല് കണ്ണുകള് ഈറണിയുക.
വിശ്വാസികളിലെ ഉല്കൃഷ്ടന് ഖുര്ആന് പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണെന്ന് പ്രവാചകനരുളിയിട്ടുണ്ട്. ഖുര്ആന് പഠിക്കാനും അതിലെ സാരോപദേശങ്ങള് ഉള്ക്കൊള്ളാനും ആഗ്രഹിക്കുന്ന വിശ്വാസികളുടെ മുന്നില് ഒരു മഹല് സംരംഭത്തിന് തുടക്കം കുറിക്കുകയാണ് ഇവിടെ. കേരളാ നദ്വത്തുല് മുജാഹിദീന് പ്രസിദ്ധീകരണമായ, മര്ഹൂം മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്ആന് വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഓണ്ലൈന് ഖുര്ആന് പരീക്ഷാ സംരംഭം IIC UAE, KNM ജനങ്ങളിലേക്ക് സമര്പ്പിക്കുകയാണ്. ലോകത്ത് എവിടെ നിന്നും ആര്ക്കും ഈ ഓണ്ലൈന് ഖുര്ആന് പരീക്ഷയില് പങ്കെടുക്കാവുന്നതാണ്. കൂടുതല് മാര്ക്ക് നേടുന്ന ആദ്യത്തെ മൂന്ന് സ്ഥാനക്കാര്ക്ക് ഉപയുക്തമായ സമ്മാനങ്ങളും വിജയികളാവുന്ന മറ്റു പരീക്ഷാര്തികള്ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഏര്പ്പെടുത്തിയിട്ടുണ്ട്.
ഓണ്ലൈന് ഖുര്ആന് പരീക്ഷാ സംരംഭത്തെ സംബന്ധിച്ചുള്ള നിയമങ്ങളും നിര്ദ്ദേശങ്ങളും ഈ വെബ്സൈറ്റില് ലഭ്യമാണ്. ഖുര്ആന് പഠനത്തിനും പ്രബോധനത്തിനുമുള്ള ഒരു എളിയ സംരഭം മാത്രമാണിത്. നമ്മുടെ പരിശ്രമങ്ങള്ക്ക് അല്ലാഹു അര്ഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കുകയും അവന്റെ സ്വര്ഗ്ഗത്തിന്റെ അത്യുന്നതങ്ങളില് നമ്മെ ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാവട്ടെ, ആമീന്
1st Prize
100,000 & Amani Moulavi Full Volume Tafseer
2nd Prize
75,000 & Amani Moulavi Full Volume Tafseer
3nd Prize
50,000 & Amani Moulavi Full Volume Tafseer
4th Prize to 10th Prize
10,000 & Amani Moulavi Full Volume Tafseer
11th Prize to 25th Prize
2,500 & Quran Translation
26th Prize to 100th Prize
1,000 & Quran
സർട്ടിഫിക്കറ്റ്
എക്സാം പാസ് ആയ എല്ലാവര്ക്കും സർട്ടിഫിക്കറ്റ്. പാസ് മാർക്ക് 60%
Kerala Nadvathul Mujahideen
Mujahid Centre,5th Floor,CD Tower,Calicut-4
Tel: +914952722801, +914952722802,
Tel: +914952722803, +914952722804
